ആഴ്ചയിൽ ഒരിക്കൽ കുമ്പസാരിക്കുകയും, ഉപവാസമോ, ഒരുനേരമോ എടുക്കുവാൻ പരിശ്രമിക്കുകയും ചെയ്യുക.
താമസിച്ചുള്ള ധ്യാനത്തിലോ, വാഗ്ദത്ത വെള്ളിയിലെ ഏകദിന ശുശ്രൂഷകളിലോ നേരിട്ടോ ഓൺലൈനായോ പങ്കെടുക്കുക. അനുദിനം വി. ബലിയർപ്പിക്കുകയും അരമണിക്കൂറെങ്കിലും നിത്യാരാധനയിൽ പങ്കെടുക്കുവാൻ പരിശ്രമിക്കുകയും ചെയ്യുക.
ദിവസവും പുലർച്ചെ മൂന്നു മണിക്ക് ജപമാലയും ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് കരുണയുടെ ജപമാലയും ചൊല്ലി മുമ്പുണ്ടായിരുന്നതും ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ മുഴുവൻ തലമുറകളുടെയും വിശുദ്ധീകരണത്തിന് വേണ്ടി പ്രാർത്ഥിക്കുക. ഓരോ രഹസ്യത്തോടുമൊപ്പം കൊടുത്തിട്ടുള്ള വചനം വായിച്ച് ധ്യാനിക്കുക
ഒന്നാം രഹസ്യം - പൂർവ്വികർ
ദാനിയേൽ 9 : 4-23
രണ്ടാം രഹസ്യം - മാതാപിതാക്കൾ
ബാറൂക്ക് 2 : 1 - 35
മൂന്നാംരഹസ്യം നിങ്ങളും സഹോദരങ്ങളും
എസ്രാ 9 : 6 - 15
നാലാം രഹസ്യം - മക്കൾ
ഹബക്കുക്ക് 3 : 2 - 19
അഞ്ചാം രഹസ്യം - വരും തലമുറകൾ
ഏശയ്യ 59:1-16